Monday, 20 January 2014

കേരളത്തിൽ പുതിയ അവതാരപ്പിറവി


കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ നമ്മൾ മലയാളികൾ നമ്മളോട് തന്നെ ചോദിക്കേണ്ട ചോദ്യമാണ്  57 വർഷം കൊണ്ട് നമ്മൾ എന്തു നേടി എന്നത് , ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാക്ഷരതആരോഗ്യ സംവിധാനങ്ങൾഭൂപരിഷ്കരണം , വിജയകരമായ ജനസംഖ്യ നിയന്ത്രണം , ഉയർന്ന ആളോഹരി വരുമാനംമറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന ജീവിത സാഹചര്യം ഒക്കെ ഒഴിച്ച് നിർത്തിയാൽ  കോണാത്തിലെ നാട്ടിൽ എന്താണുള്ളത് അഭിമാനിക്കാൻ . ഇടതും വലതും മാറി മാറി ഭരിച്ചിട്ടും ഇന്നു വരെ ഗുജറാത്തിലെ പോലെ ഒരു യുഗപുരഷനോ ഡൽഹി പോലൊരു സാധാരണ പൗരനോ നമുക്ക് നേതാവായില്ല..നമുക്കു  എം ഏസ്സും , അച്യുതമേനോനും , നയനാരും മാത്രം...എന്നാൽ അതൊക്കെ മാറാൻ പോകുന്നു...നമുക്കും ഒരു നേതാവ് അവതരിച്ചിരിക്കുന്നു.....

40 വർഷം മുൻപ് വയലാർ മലയാളികളോട് തീരെ കുറവല്ലാത്ത പുച്ഛത്തോടെ ചോദിച്ച ചോദ്യമാണ് 'ആയിരം യുഗങ്ങളിലൊരിക്കൽ വരാറുള്ളോരവതാരങ്ങളെവിടെഅന്നാ ചോദ്യം കേട്ട് മിഴുങ്ങസ്യ നിന്ന മലയാളിക്ക് ഇന്നതിനൊരു ഉത്തരം ഉണ്ട്...കോടിക്കണക്കിന് രൂപ മുടക്കി പ്രചാരണം നടത്താതെ തന്നെ മലയാളികളുടെ വിശ്വാസ്യത ആർജിച്ച വ്യക്തി , കഴിവുകൾക്ക് ഫേസ്ബുക്കിലൂടെ പരസ്യം ആവശ്യമില്ലാത്തവൻഅവിശ്വസനീയമായ സ്വന്തം പ്രവൃത്തികൾക്ക് ചിത്രീകരിക്കപ്പെട്ട തെളിവുകൾ ഉള്ളവൻ..എല്ലാത്തിലുമുപരി കഴിഞ്ഞ 30 വർഷമായി മലയാളികളുടെ അകൈതവമായ സ്നേഹത്തിനു പാത്രമായവൻ..എല്ലാ അവതാരങ്ങളുടേയും വേഷപകർച്ച ഉൾക്കൊണ്ട  അവതാരത്തിന് മലയാളികൾ വിളിച്ച പേര് ലാലേട്ടൻ

ലാലേട്ടൻ രാജാവായി ഒരു രാജ്യമാണ് ഞങ്ങളുടെ ആഗ്രഹം,അതിനു വേണ്ടി യുദ്ധം ചെയ്തു രാജ്യം പിടിച്ചെടുക്കാൻ ഞങ്ങൾ ഭക്തർ തയ്യാറാണെങ്കിലും സമാധാനപ്രിയനായ ലാലേട്ടൻ അത് ഇഷ്ടപെടില്ല എന്ന് പൂർണ്ണബോധ്യമുള്ളത് കൊണ്ട് അതു ആവശ്യമില്ല എന്ന് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു അതിനായി അടുത്ത കേരളാ തിരഞ്ഞെടുപ്പിൽ മൽസരിച്ച് ഭരണം പിടിച്ചെടുക്കാൻ തീരുമാനിച്ചിരിക്കുന്നു....അടുത്ത തിരഞ്ഞെടുപ്പിനായി ഞങ്ങൾ മുന്നോട്ട് വയ്ക്കുന്ന മന്ത്രിസഭ ചുവറ്റെ കൊടുക്കുന്നു....എല്ലാവരും അവരവരുടെ വകുപ്പുകളിൽ പ്രാവീണ്യം നേടിയവർ


മുഖ്യമന്ത്രി : മംഗലശ്ശേരി നീലകണ്ഠൻ, രാജകുടുംബത്തിൽ ജനനം , ജില്ലാ ജഡ്ജിയായിരുന്ന മംഗലശ്ശേരി മാധവ മേനോന്റെ വളർത്തു മകൻ, ശക്തൻ , കലാകാരൻ ജനപ്രിയൻ

ആഭ്യന്തരം : സീ ഡീ രാംദാസ്, തമിഴ്നാട് പോലീസ്സിൽ സ്തുത്യർഹ സേവനം , അധോലോകനായകന്മാരുടെ പേടി സ്വപ്നം, എല്ലാത്തിലുമുപരി ബി കോം ഫസ്റ്റ് ക്ലാസ്

വനിത ശിശുക്ഷേമം : കാസനോവ , സുന്ദരൻ സുമുഖൻ സ്ത്രീകളെ പറ്റി ജ്ഞാനം , സ്ത്രീകളുടെ സ്നേഹത്തിന് പാത്രം

നിയമം : ആഡ്. ശ്യാം പ്രകാശ് , നിയമ മന്ത്രി ആകാൻ വക്കീലിനെക്കാൾ നല്ലാതാര് , പിന്നെ പൊതുജനങ്ങളുടെ ഫോൺ കോളുകൾക്ക് വ്യക്തമായ മറുപടി നൽകാത്ത സർക്കാർ ഉദ്യോഗസ്ഥരെ പിതാവിന് പറഞ്ഞ് ചങ്കൂറ്റം തെളിയിച്ചിട്ടുണ്ട്

ആരോഗ്യം : ഡൊ സണ്ണി , വിദേശത്ത് വൈദ്യപരിശീലനം , ആധുനിക മനശാസ്ത്രത്തിൽ രണ്ട് പ്രബന്ധം , വെളിച്ചപ്പാടിന്റെ വരെ മാനസീകരോഗം ചികിൽസിച്ച മിടുക്കൻ


യുവജനക്ഷേമം :മണ്ണാറത്തൊടി ജയകൃഷ്ണൻ , തറവാടി , യുവാക്കളുടെ ആവേശം , ഒന്നിലധികം കൗമാരക്കാരെ യുവാക്കളാക്കിയ ഗുരുനാഥൻ, തൃശ്ശൂർ ഭാഗത്തെ ഒരൊന്നാന്തരം ഗഡി

ഗതാഗതം , പ്രവാസികാര്യം : മുരളീധരൻ(ഗൾഫ് മോട്ടോർസ്) , ദീർഘകാല പ്രവാസ ജീവിതം ,ബസ് സർവീസ് നടത്തി പരിചയം

സാംസ്കാരികം : സാഗർ കോട്ടപ്പുറം , മലയാള നോവലിസ്റ്റ്, മനുഷ്യ മനസ്സിനെ എടുത്ത് അമ്മാനമാടുന്ന ജീനിയസ്, അനേകായിരം ആരാധകരുള്ള മഹത്പ്രതിഭ

മൃഗക്ഷേമം : ആടു തോമ, സ്വന്തം പേരിന്റെ കൂടെ ഇഷ്ട മൃഗത്തിന്റെ പേര് കൂട്ടി നടക്കുന്ന മൃഗസ്നേഹി, ആടിന്റെ ചോരയുടെ ഔഷധഗുണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ

തൊഴിൽടീ പീ ബാലഗോപാലൻ എം , ബിരുദാനന്തരബിരുദധാരി , അഭ്യസ്ഥവിദ്യനായ തൊഴിൽരഹിതൻ , തൊഴിലാളി യൂണിയനുകളുടെ അക്രമങ്ങളെ ചെറുത്ത് പരാചയപ്പെട്ട രക്തസാക്ഷി

എക്സൈസ് : ടോണി കുരിശ്ശിങ്കൽ, സ്വന്തം പേരിൽ ഒരു മദ്യപാനഗാനമുള്ള വ്യക്തി, യുവകുടിയന്മാരുടെ റോൾ മോഡൽ .

ഭക്ഷ്യം : അങ്കിൾ ബൺ , ഭക്ഷണപ്രിയൻ, ഭക്ഷണത്തെ പറ്റി അഗാധ ജ്ഞാനം , കഴിക്കുന്നതെല്ലാം ശരീരത്ത് പിടിക്കുന്ന നല്ല മനസ്സിനുടമ

വ്യവസായം : വിൻസന്റ് ഗോമസ്  വിജയകരമായ ബിസിനസ് സാമ്രാജ്യം , അഴിമതി വീരന്മാരായ രാഷ്ട്രീയക്കാരെ എതിരിട്ട് പരിചയം

ദേവസ്വം : കണിമംഗലം ജഗന്നാഥൻ  , ബ്രാഹ്മണൻ , മുടങ്ങി പോയ ഉൽസവം നടത്തി പരിചയമുള്ളവൻഗ്വാളിയറിൽ ദർബാർ രാഗം പാടിയും ധാരാവിയിൽ ചേരി ഒഴിപ്പിച്ചും കഴിവു തെളിയിച്ച വ്യകതി

പൊതുമരാമത്ത് :  സീ പവിത്രൻ നായർ , പാരമ്പര്യമായി കോണ്ട്ഡ്രാക്ടർ കുടുംബം , സ്വന്തമായി ജപ്തി ചെയ്ത റോഡ് റോളറുള്ള സൗത് ഇൻഡ്യയിലെ ഒരേയൊരു കോണ്ട്ഡ്രാക്ടർ അഴിമതി ചെയ്ത ജ്യേഷ്ഠനും സഹോദരീഭർത്താവിനും ശിക്ഷ വാങ്ങി കൊടുത്ത സത്യവാൻ

വിദ്യാഭാസം : ദിവാകരൻ മാസ്റ്റർ , സ്കൂൾ അദ്യാപകൻ , ഇംഗ്ലീഷ് ഭാഷക്ക് സമഗ്ര സംഭാവന , ഉപ്പ്മാവിനു മലയാളം ഇംഗ്ലീഷ് നിഘണ്ടുവിൽ സ്ഥാനം നേടി കൊടുത്ത ചരിത്ര പുരുഷൻ
സിനിമ : ഉദയഭാനു , വർഷങ്ങളോളം സഹസംവിധായകൻ ആയിരുന്ന പരിചയംസൂപ്പർ സ്റ്റാർ സരോജ്കുമാറിന്റെ ആദ്യ ചിത്രത്തിന്റെ തിരക്കഥ , സൂപ്പർ നായിക മധുമതിയുടെ ഭർത്താവ് , സൂപ്പർ ഹിറ്റ് സംവിധായകൻ

സ്പ്പോർട്ട്സ് : അന്തോണീ ആദം , ഒളിമ്പ്യൻ , ഡിസ്കസ്സിൽ നിന്ന് ബൂമറാംഗ്ഗ് ഉണ്ടാക്കി ഗിന്നസ് ബൂക്കിൽ വരെ എത്തേണ്ടിയിരുന്നിട്ടും വരും തലമുറയെ കായിക ശേഷിയുള്ളവരാക്കാൻ സ്കൂളിൽ കായികധ്യാപകനായ മഹാനുഭാവൻ

കൃഷി : സോളമൻ , ബൈബിൾ പണ്ഡിതൻ , മൈസൂറിൽ മുന്തിരിത്തോട്ടം , കോഴിക്കൂട്ടാങ്കർ ലോറി

ഗവർണ്ണർ : ആനന്തൻ , തമിഴ് സിനിമയേയും രാഷ്ട്രീയത്തെയും പുളകം കൊള്ളിച്ച മലയാളി , സ്വന്തമായി പാർട്ടിയുണ്ടാക്കി മുഖ്യമന്ത്രി വരെ ആയ ഭീഷ്മാചാര്യർ

സ്പീക്കർ : പൂവള്ളി ഇന്ദുചൂടൻ , മഹാചൂടൻ ,   എസ് ഫസ്റ്റ് റാങ്ക് , പറഞ്ഞാൽ കേൾക്കാത്ത എം ഏൽ  മാരെ തല്ലി തോൽപ്പിക്കാമെന്ന വിശ്വാസം,  6 വർഷത്തെ ജയിൽ വാസം കൊണ്ട് എം ഏൽ  മാരിൽ ഭൂരിഭാഗവുമായി സൗഹൃദം ആത്മബന്ധം

ചീഫ് വിപ്പ്എം എൻ കാർത്തികേയൻ , മുഖ്യമന്ത്രിയുടെ മകൻ , പീ സീ ജോർജിനു ശേഷം അത്രയും വാക്ചാതുരിയുള്ള തറവാടി ആര് എന്ന ചോദ്യത്തിനു് ഒരേയൊരുത്തരം

പ്രതിപക്ഷ നേതാവ് : നെട്ടൂർ സ്റ്റീഫൻ ഞങ്ങൾക്ക് ആകെ വിശ്വാസമുള്ള എതിർ കക്ഷി നേതാവ്..കമ്മ്യൂണിസ്റ്റ് വ്യവസായി സിംഹം..കേരളത്തിൽ ഏറ്റവും കൂടുതൽ മുദ്രാവാക്യം വിളിച്ചിട്ടുള്ള വ്യക്തി

ക്യാമറാമാൻ രാഹുൽ രാഘവനൊപ്പം ജോസ് ( ഡെവിൾസ് പെൻ )