Thursday, 10 April 2014

ഗായകരല്ല കലാകാരരല്ല ഞങ്ങൾ

    


കഥയും കഥാപാത്രങ്ങളും സത്യം-അല്ലറ ചില്ലറ കള്ളങ്ങളും അതിശയോക്തികളും വിരോധാഭാസങ്ങളും ഒഴിച്ച്.

പേരുകൾ മാറ്റിയിട്ടില്ല

അവസരം : ഗവൺമന്റ് എഞ്ചിനിയറിങ്ങ് കോളെജ് തിരുവനന്തപുരം (സീ  ടി അല്ല ബാർട്ടൺ ഹിൽ,ഡോണ്ട് മിസണ്ടർസ്റ്റാന്റ് ) നടത്തുന്ന ഫെസ്റ്റ്.

അതിരാവിലെ 11:45ന് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഓർത്തിരുന്നില്ല ജീവിതത്തിൽ മറക്കാനാവത്ത ദിവസം ആകും ഇന്ന് എന്ന്പോകുക ക്വിസിൽ പങ്കെടുക്കുക...ജയിച്ചാൽ കുറച്ച് കാശു തടയും...ഇല്ലെങ്കിൽ സ്വന്തം കോളേജിൽ മരുന്നിന് പോലും ഇല്ലാത്തതും ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും ആവശ്യത്തിലധികം ഉള്ളതുമായ സ്ത്രീസൗന്ദര്യം ആസ്വധിക്കുക തിരിച്ചു പോരുക....ജിതിനും ഇതിനപ്പുറം ചിന്തിച്ചിരിക്കില്ല എന്ന് ഏകദേശം ഉറപ്പാണ്അളിയാ ഞാൻ തന്നെയാണ് നിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ )

ക്വിസ് നല്ലോണം തേഞ്ഞു.....ഇനി സ്ത്രീ സൗന്ദര്യം ആസ്വദിക്കുക തന്നെ...അപ്പൊഴാണ് കഷ്ടകാലത്തിന് ഒരു അനൗൺസ്മെന്റ് കേട്ടത്....അന്താക്ഷരി മൽസരം പ്രിലിംസ് ഉടനെ നടക്കുന്നു.....ഞങ്ങളൊന്നു മുഖത്തോട് മുഖം നോക്കി....പങ്കെടുത്താൽ ചിലപ്പൊ ജയിക്കും...നമുക്കറിയാവുന്ന പാട്ടുകള് വല്ലോം  ന്യൂ ജനറേഷൻ പിള്ളേർക്ക് അറിയാമോ...ഇതു ചീളു കേസ്...ആദ്യം കണ്ട...ആദ്യം കണ്ടതല്ല കുറേ നേരം മുൻപേ കണ്ട സുന്ദരി വോളണ്ടിയർ അവളോട് ചോദിക്കാൻ എന്തെങ്കിലും വേണമല്ലോ എന്ന് വിചാരിച്ചിരിക്കുമ്പൊ ആണ്  അവസരം കിട്ടിയത്...

ജിതിൻ(അവളോട്): കുട്ടി വോളണ്ടിയർ അല്ലേ
ഞാനും (അവളോട്): വാട്ട് ഈസ് ദിസ് അന്താക്ഷരി 

അവൾ (ഞങ്ങളോട്): ഞാൻ തന്നെയാ വോളണ്ടിയർ....അന്താക്ഷരി  എന്താണേന്ന് തന്നെയാ ഞാനും നോക്കുന്നത്
ഞാൻഒന്ന് അന്വേഷിച്ച് പറയാമോ
കുട്ടി : പറയാം വെയിറ്റ് ചെയ്യു

കുട്ടി പോയി....

ജിതിൻ : അവൾക്ക് നമ്മളേ ഇഷ്ടപെട്ടെന്ന് തോന്നുന്നു..
ഞാൻ : ടോട്ടലി അളിയാ....കണ്ടില്ലേ വെയിറ്റ് ചെയ്യാൻ പറഞ്ഞത്...

അവള് പിന്നെ വന്നില്ല....ഒരു ചെക്കനെ പറഞ്ഞു വിട്ടു...അവൻ അന്താക്ഷരി എന്താണേന്ന് പറഞ്ഞും തന്നു....

ജിതിൻ : എന്നാലും അവള് വന്നില്ല
ഞാൻ : നാണം കൊണ്ടായിരിക്കും...
ജിതിൻ : ആയിരിക്കും

അപ്പൊ എന്താണീ അന്താക്ഷരി...സിമ്പിൾ ആയി പറഞ്ഞാൽ മലയാള സിനിമാ ഗാനങ്ങളിൽ അറിവ് അളക്കുന്ന ഒരു കളി...കളിക്കാൻ അങ്ങനെ സംഗീതം ബീ  ഒന്നും വേണ്ട..അതിരാവിലെ എണീറ്റ് വെള്ളത്തിൽ മുങ്ങി കിടന്ന് കീറണ്ട....വേറേ വഴിയില്ലാതാകുമ്പൊ എതിരാളികളാരും ഉടുമുണ്ടുരിയും തലയിൽ കെട്ടും എന്നും പേടിക്കണ്ട....യേശുദാസുംജയചന്ദ്രനും , ബാബുരാജുംവയലാറുമൊക്കെ ആരാണേന്ന് അറിഞ്ഞാൽ മതി...

പങ്കെടുക്കുക തന്നെ..പ്രിലിംസ് എഴുതി....ഒരു ചില്ലറ മ്യൂസിക്ക് ക്വിസ്....അതു നമുക്ക് വിഷയമായില്ല...ചുമ്മ ഫൈനൽ എത്തി...

ഫൈനൽ സ്റ്റേജിലാണ്.....പ്രഗൽഭന്മാർ ധാരാളം കഴിവു തെളിയിച്ച സ്റ്റേജ്... സ്റ്റേജിന്റെ ഓരത്ത് കല്ലു പെറുക്കി  നിന്ന നമ്മൾ ഇതാ സ്റ്റേജിലേക്ക് നീന്താൻ ഇറങ്ങുന്നു....

മൽസരം തുടങ്ങി..ആദ്യത്തെ റൗണ്ട് ഒരു മലയാളം സംഗീത ക്വിസ്...അതു നമ്മൾ ചുമ്മ കടന്ന് പോയി....അടുത്തത്...ഒരു ബി ജി എം കേൾപ്പിക്കും...പാട്ട് കണ്ടുപിടിക്കണം....ക്ളിപ്പ് കേട്ടു....

ഞാൻ ഉത്തരം കൂവി "പഴം തമിഴ് പാട്ടിഴയുംമോഹൻലാലിന്റെ പാട്ട് ഞാനും ജിതിനും പറയാതിരിക്കാൻ....ഇവന്മാരെ കൊണ്ട് തോറ്റു

പരിപാടി നടത്തുന്ന...ചേട്ടന് നിർബന്ധം....പാട്ടു പറഞ്ഞാൽ പോര പാടണം

ഞാൻ : അതു വേണോ....
ചേട്ടൻ : പാടണം
ഞാൻ : ജിതിനേ നിനക്കല്ലേ ഘനഗംഭീരശബ്ദം ഉള്ളത്...നീ പാട്
ജിതിൻ : മൊയ്ദീനേ ഇങ്ങളല്ലേ ആപ്പീസർ ഇങ്ങള് പാട്....

മോഹൻലാലിനെയും യേശുദാസിനേയും മനസ്സിൽ ധ്യാനിച്ചു....രണ്ടു പേരും പാടല്ലേ പാടല്ലേ എന്ന് കരഞ്ഞു പറഞ്ഞു...എന്നിട്ടും ഞാൻ പാടി...

പഴം തമിഴ്....മൈക്ക് ഉണ്ടായിട്ടും.....വേറേ ഒന്നും ആരും കേട്ടില്ല....എങ്ങനെ കേൾക്കും....ശബ്ദമുഖരിതമായില്ലേ ഹാൾ....ഇതിനു മുൻപ്  ജാതി കൂവൽ കേട്ടത് വാമനപുരം ബസ്രൂട്ട് കണ്ടപ്പൊ ആണ്....

ഇടക്കൊരു ജൂനിയർ എണീറ്റ് നിന്നു ....ജോസ്സേട്ടാ....താ.........

ഒരു സീനിയർ....നിന്നോടെ ഞാൻ റാഗ്ഗിങ്ങ് സമയത്തേ പറഞ്ഞതല്ലേടാ നീ ഡാൻസ് ചെയ്താലും പാട്ട് പാടരുതെന്ന്


ഞാൻ പാട്ട് നിർത്തി...മംഗളം പാടി സംഗീത ജീവിതം അവസാനിപ്പിച്ചാലോ എന്ന് ആലോചിച്ചതാ....ഇപ്പൊ ഞാൻ മംഗളം അല്ല പള്ളിപ്പാട്ട് പാടിയാലും ഇടി കിട്ടും എന്ന് മനസിലായ കൊണ്ട് മൈക് ഓഫ് ചെയ്തു

അടുത്ത റൗണ്ട്...ശരിക്കുള്ള അന്താക്ഷരി....ഒരു ടീമിലെ പ്ളേയർസ് തമ്മിൽ തമ്മിൽ അന്താക്ഷരി....2 മിനിറ്റിൽ ഏറ്റവും കൂടുതൽ പാട്ടുകൾ പാടണം....ഒരാൾ പാടുന്ന പാട്ടിൽ നിന്ന് ഒരു വാക്കെടുത്താണ് അടുത്തയാൾ തുടങ്ങേണ്ടത്....യോ യോ....പാട്ട് പറഞ്ഞാൽ പോരാ പാടണം...

ജിതിൻ തുടങ്ങി……..കണ്ണീർ പൂവിന്റെ കവിളിൽ തലോടി....
ഞാൻ പാട്ടു തുടങ്ങുന്നില്ല....
ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി 
ജനം കൂവുന്നു....ഞാൻ അനങ്ങുന്നില്ല.....ജിതിൻ പാടുന്നു....
മറുവാക്കു കേൾക്കാൻ കാത്ത് നിൽക്കാതേ.....എടാ ഏതെങ്കിലും പാട്ടു തുടങ്ങെടാ    മൈക് ഓൺ ആണ് ഡെസ്പ്
ഇല്ലളിയാ നിന്റെ പാട്ടെനിക്ക് ഇഷ്ടപെട്ടു....നല്ല സാഡിസം തോന്നുന്നു....കണ്ടിന്യൂ
ജിതിൻ പാട്ട് നിർത്തി....
പറ്റില്ല് 2 മി പാടിയേ പറ്റു......ജിതിൻ രണ്ടു മിനിറ്റ് പാടിക്കൊണ്ടെയിരുന്നു.....
ഹായ് എന്തു രസം....

മൈക് കയ്യിൽ നിന്നും പോയ ശേഷം ഞങ്ങൾ തമ്മിലുള്ള സംഭാഷണത്തിലെ ചില അക്ഷരങ്ങൾ മലയാളം അക്ഷരമാലയിലും വാക്കുകൾ നിഘണ്ടുവിലും ഇല്ലാത്ത കൊണ്ട് എഴുതി ബുദ്ധിമുട്ടുന്നില്ല

അടുത്ത റൗണ്ട്...ഒരു വീഡിയോ ക്ളിപ്പ് കാണിക്കും....പാട്ട് കണ്ടുപിടിക്കണം....കൂട്ടത്തിൽ ഒരു ചോദ്യം ഞങ്ങൾക്ക് മാത്രം അറിയാവുന്നത്...കഷ്ടകാലം വഴിയിൽ തങ്ങില്ലല്ലോ.....
പാടേണ്ട പാട്ട് 'പെണ്ണിന്റെ  ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു....
ഞങ്ങൾ (ഒരേ സ്വരത്തിൽ) : പാടണോ...പറഞ്ഞത് പോരേ
ചേട്ടൻ : പാടണം
ഞാൻ : അതു കാണികൾക്ക് ഇഷ്ടമാകുമെന്ന് തോന്നുന്നില്ല....
കാണികളിലെ ഒരു തെണ്ടി : പാടിയേ പറ്റു നിങ്ങൾ പാടുന്നത് കേൾക്കാനാ ഞങ്ങൾ ഇരിക്കുന്നെ....രണ്ടാൾക്കും ഓരോ മൈക് കൊടുക്കു....
ഞങ്ങൾ മുഖത്തോട് മുഖം നോക്കി....എനിവേ വെറ്റ്  ലെറ്റ് അസ് ബാത്ത് മാഗീ
ഇത്തവണ കൂവലിനേക്കാൾ കൂടുതൽ അലറിച്ചിരി ആയിരുന്നു...ചിരിയേടാ ചിരി....അങ്ങനെ അതും കഴിഞ്ഞു.

അവസാനത്തെ റൗണ്ട് വീണ്ടും ക്വിസ്.....ചിത്രക്കെത്ര നാഷണൽ അവാർഡ്....6.... തീർന്നു ഹൊ ഇങ്ങനെ മതിയാരുന്നു ബാക്കിയും 

ഇതിനെല്ലാം ഇടയിൽ സ്കോർ നോക്കാൻ വിട്ടു പോയി....ഒടുക്കം ഒന്നു സ്കോർ ബോർഡ് നോക്കി ഞെട്ടി....ഞങ്ങൾ സെക്കന്റ്....ഏയ് പറ്റിപ്പായിരിക്കും....അല്ല ഞങ്ങൾ തന്നെ...സിമ്പതിയുടെ പുറത്ത് ആരെങ്കിലും ജയിപ്പിച്ചതാകും....എന്തായാലെന്ത 1500രൂപാ കിട്ടൂല്ലേഇത് വരെ തന്നിട്ടില്ല സത്യം)

പുറത്തിറങ്ങിയപ്പൊ പുരുഷാരം ഞങ്ങളേ എതിരേറ്റു.....ചിലർ ഓട്ടൊഗ്രാഫ് ചോദിച്ചു...സിൽസില ഹരിയും പണ്ഡിറ്റുമൊക്കെ വരുന്നതിനു മുൻപേ അവരുടെ തട്ടകത്തിൽ ഞങ്ങൾ സെലിബ്രിറ്റീസ് ആയി....അന്നു ഉണ്ടായ തൊലിക്കട്ടിയുടെ ബലത്തിൽ ഇന്നും ഞങ്ങൾ ജീവിക്കുന്നു....ആരു കൂവിയാലും മൈ മൈ മൈക് ഓഫ് ചെയ്തേ തെറി പറയൂ....