ഈ കഥയിൽ മരിച്ചവർ
ആരും ഇല്ലാത്ത കൊണ്ടും,ഈ കഥയിലേ ജീവിച്ചിരിക്കുന്നവർക്കാർക്കും ഇതു വരെ
പെണ്ണു കിട്ടിയിട്ടില്ലാത്ത കൊണ്ടും,ഈ കഥയും
കഥാപാത്രങ്ങളും യഥാർത്ഥം ആണൊ എന്ന
സംശയം നിലനിൽക്കുന്നതു കൊണ്ടും കഥാപാത്രങ്ങളുടെ പേരുകൾ
വ്യാജമാണെന്നു ഡിസ്ക്ലെയ്മർ എഴുതി അറിയിച്ചു കൊള്ളുന്നു,ഇതിലെ കഥപാത്രങ്ങളുടെ സത്പ്രവർത്തികളുടെ കയ്യടിക്കും,അത്ര സത് അല്ലാത്ത
പ്രവർത്തികളുടെ കയ്യൊടിക്കും ഈ ലേഖകന് ഉത്തരവാദിത്തമില്ല എന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
ഫ. ജോസഫ് കുമ്പസാരക്കൂട്ടിൽ നിന്നു പുറത്തേക്കു നോക്കി പരിചയമില്ലാത്ത ഒരു കുഞ്ഞാട് ദേ നിക്കുന്നു പുറത്ത്...മറ്റാരുമല്ല ഞാൻ തന്നെ. ദോണ്ടെഅങ്ങേര് അദ്ദേഹം എന്നെ കൈ വീശി വിളിക്കുന്നു , ഞാൻ പോയേച്ചും വരാമേ.
"ഈ ഭാഗത്ത് മുൻപ് കണ്ടിട്ടില്ലല്ലോ" ,
"ഞാൻ ഈ പള്ളിയിൽ തന്നെ ഉള്ളതാ പാപം ചെയ്തിട്ടുണ്ടോ എന്നു ഉറപ്പില്ലാത്ത കൊണ്ട് ഇതു വരെ കുമ്പസാരിച്ചിട്ടില്ല"
“ചെയ്തെന്ന് ഇതു വരെ തോന്നാത്ത ഏതു പാപം ആണാവോ ഇപ്പൊ ചെയ്തതു"
"പാപം ചെയ്തോണ്ടല്ലച്ചോ 2013 മുതൽ പാപം ചെയ്യാത്ത നല്ല കുട്ടി ആകാനാണ് ഇപ്പൊ വന്നത്"
"വളരേ നല്ല കാര്യം, ശരി കുമ്പസാരിച്ചോളൂ"
"അതിനു മുൻപ് അച്ചൻ എനിക്കൊരു സംശയം തീർത്തു തരണം"
"ഡേയ് ഇതു ഫൗള് നീ കുമ്പസരിക്കാൻ വന്നതോ സംശയം തീർക്കാൻ വന്നതോ?”
"പാപത്തെ പറ്റിയാണച്ചോ സംശയം"
"എന്തായാലും ചോദിക്ക്"
"അച്ചാ ഈ കാർഡിനൽ സിൻ എന്നൊക്കെ പറയുന്നതൊക്കെ ശരിക്കും ഉള്ളതാണോ"
"നീ എന്തു ക്രിസ്ത്യാനിയാണെഡെയ് ,അതൊക്കെ ശരിക്കും ഉള്ളതാ”
"ബൈബിളിൽ പറഞ്ഞു കണ്ടിട്ടില്ല"
"ഓ അപ്പൊ താൻ ബൈബിളിൽ പറഞ്ഞിട്ടുള്ളതു മാത്രമേ ചെയ്യു?"
"അങ്ങനെ അല്ല എന്നാലും ഈ സ്ലോത്ത് , ഗ്ലട്ടണി ഒക്കെ മനുഷ്യന്റെ അടിസ്ഥാന വികാരങ്ങാളല്ലേ അച്ചോ"
"ഡെയ് ഡെയ് എന്താ നിന്റെ ഉദ്ദേശം,നിന്നെ പോലെ കുറേ എണ്ണത്തെ ഞാൻ കണ്ടിട്ടുള്ളതാ മെത്രാനച്ചനെ മെട്രിക്കുലേഷൻ പഠിപ്പിക്കാൻ നോക്കല്ലേ..ഒപ്പീസ് ചൊല്ലാതെ തെമ്മാടിക്കുഴിയിൽ തള്ളും ഞാൻ"
"അച്ചൻചൂടാകാതെ വ്രാത്ത് പാപം അല്ലേ അച്ചോ"
"ശെഡാ,ഇവൻ ശരിയാവൂല്ലാ, ശല്ല്യം ചെയ്യാതെ കുമ്പസരിച്ചിട്ട് എഴിച്ച് പോഡെയ്"
"സംശയം ചോദിച്ചതല്ലെ അച്ചോ ക്ഷമിച്ചേക്കണം പ്ലീസ്, ഈ കാർഡിനൽ സിൻസ് പറ്റിപ്പാണെങ്കിൽ എനിക്കങ്ങനെ കുമ്പസരിക്കാൻ ഒന്നുമില്ല അതു കൊണ്ട് ചോദിച്ചതാ"
"അപ്പോ കാർഡിനൽ സിൻസ് കുറെ ചെയ്തിട്ടുണ്ടല്ലേ"
"ഹ്മ്മ്"
"ലസ്റ്റ് ഉൾപ്പടെ"
"സത്യം പറഞ്ഞാൽ അതെന്താണെന്ന് എനിക്കു കൃത്യമായി മനസിലായിട്ടില്ല"
"ഇവൻ മാര്യേജ് കൗൺസിലിങ്ങ് പാസ്സ് ആകാൻ കുറെ പാടു പെടും"
"അതെങ്ങനെ അച്ചനറിയാം"
"അതു പാസ്സ് ആകാത്ത കൊണ്ടാണല്ലോ ഞാൻ ഇവിടെ അച്ചനായി ഇരുന്നു പോയതു നീ കുമ്പസരിച്ചിട്ട് പോയാട്ടെ പോയാട്ടെ"
"ശരി അച്ചോ"
*******************************************************************************************************
ഇന്നലെ സമയം സന്ധ്യ ആയി....തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ തട്ടുകട...ഞാനും സുഹൃത്ത് കീടം അനീഷും...4 ദോശ 1 ഡബിൾ ഒമ്ലെറ്റ് കേറ്റിയ ശേഷം.
"ഡാ കീടം, 2013 മുതൽ ഞാൻ നന്നാവാൻ തീരുമാനിച്ചു"
"തന്നേ...നീ ഇപ്പൊ തിന്ന് തിന്നു"
"ഡെയ് ഈ തീറ്റ തീറ്റ എന്ന ഒറ്റ വിചാരമേ ഉള്ളല്ലെ...ചേട്ടാ ഒരു 4 ദോശയും ഒരു ഡബിൾ ബുൾസൈയും"
"അളിയാ നോക്കെഡെയ് സ്വീറ്റ് മഹളിനു മുന്നിൽ ഒരു ചരക്ക് "
"തന്നെ അളിയ ചരക്ക് ചരക്ക് "
പച്ച ടോപ്പും നീല ജീൻസും കൂളിങ്ങ് ഗ്ലാസ്സും ഒക്കെ പിടിപ്പിച്ച് അത്യവശ്യം ഹിമാലയശൃംഗങ്ങളും സഹ്യാദ്രിസാനുക്കളുമൊക്കെ ഉള്ള ഒരു മൗണ്ഡൻ മെർചന്റയ്സ്…എന്റെ അടിവയറ്റിൽ നിന്ന് ലസ്റ്റ് താഴോട്ട് ഇറങ്ങി തുടങ്ങി...ആരാമമാകെ രോമാഞ്ചം
"അളിയാ ക്രോസ്സ് ചെയ്തു പോയി മുട്ടിയാലോ" കീടം ചോദിച്ചു
"അളിയാ വേണോ ഇവിടെ നിന്ന് കണ്ടാൽ പോരെ നമ്മളൊക്കെ ബേയിസിക്കലി മടിയന്മാരല്ലേ..സ്ലോത്തിന്റെ ജന്മം"
"നീ സ്ലോത്തിനേം കെട്ടിപിടിച്ചിരുന്നോ..ദേ നമ്മുടെ അപ്പുറത്തിരുന്ന ചുള്ളൻ ദേണ്ടെ അവളെ മുട്ടാൻ ആ കാറിൽ കേറി പോകുന്നു"
അവന് ഞങ്ങളെ രണ്ടാളെക്കാളും ഗ്ലാമർ ഉണ്ട്..ഒരു റോഡ് ക്രോസ്സ് ചെയ്തു പെണ്ണിനെ വളക്കാൻ വരെ കാർ എടുത്താണ് പോകുന്നത്, കാറുള്ളവനൊക്കെ എന്തും ആകാമല്ലോ ഞാനിന്ന് എന്വി അടിച്ചു ചാകും.
"ഡേയ് ലവൻ ലവളോട് എന്തരെല്ലാമോ പറയുന്നു" കീടം വിലപിച്ചു
"ലവളും ലവനെ നോക്കി ചിരിക്കുന്നു.....ചേട്ടാ ഒരു 4 ദോശയും ഡബിൾ എഗ്ഗ് സ്ക്രാമ്പിൾഡ്" ഞാൻ വിലാപത്തിൽ പങ്കു ചേർന്നു
ഇതു വലിയ രോമ ഏർപ്പാടായി പോയി...ഈ മ മ മത്തങ്ങത്തലയനൊക്കെ പെണ്ണുങ്ങളോട് സംസാരിക്കുന്നു ത ത ത അല്ലെങ്കിൽ അതു വേണ്ട തക്കാളിമോറൻ.
"ആളിയാ ഇഫ് ഐ വേർ ലോഡ് ശിവാ ഐ വുഡ് ഹാവ് ബർണ്ഡ് തിസ് ബഗ്ഗർ കാമദേവാ വിത്ത് ഫ്ലെയിംസ് ഒഫ് മൈ വ്രാത്ത്ഫുൾ തേർഡ് ഐ."
"അളിയാ കീടം നീ ക്ഷമി...'
പറഞ്ഞു നാക്കു വായിൽ ഇട്ടില്ല പച്ചപ്പട്ടുടുത്ത് പാട്ടും പാടി വന്ന പച്ചപ്പനംതത്ത കാറെടുത്തു റോഡ് ക്രോസ്സ് ചെയ്തവന്റെ കരണത്തിട്ട് ഒരെണ്ണം അങ്ങു പൊട്ടിച്ചു...ഹാ എന്തു രസം...അടി കിട്ടിയ പാതി കിട്ടാത്ത പാതി മറ്റവൻ കാറിൽ കേറി സ്റ്റാന്റ് വിട്ടു...കാറുള്ളതിനപ്പൊ ഇങ്ങനെയും ഒരു ഉപയോഗം ഉണ്ടല്ലേ
"അളിയാ ഐ ഫീൽ പ്രൗഡ്" കീടം ആംഗലേയം വിടാതെ പറഞ്ഞു..
"മീ ടൂ അളിയാ മീ ടൂ..."
"അളിയാ ഒരു പെണ്ണിനെ കണ്ടെന്നു വെച്ചു നമ്മുടെ കണ്ട്രോളു പോകാൻ പാടില്ല"
"സത്യം അളിയാ...ചേട്ടാ ദോശ കുറേ അയില്ലേ....ഇനി ഒരു 4 എണ്ണം കൂടെ പോന്നോട്ടേ... ഈരണ്ട് മുട്ട പുഴുങ്ങിയതും എടുത്തോ"
ദേ സ്വീറ്റ് മഹളിനു അകത്ത് നിന്ന് ഒരു അമ്മാവൻ ഇറങ്ങി വരുന്നു...കുട്ടിയോട് എന്തോ പറയുന്നു..രണ്ടാളും നടന്നു ഒരു ബെൻസിൽ(വാഹനങ്ങളിലെ അറിവില്ലായ്മ കൊണ്ട് എത്രാം ക്ലാസ്സിലെ ബെൻസ് ആണെന്നു കൃത്യമായി പറയാൻ അറിയില്ല ആഢ്യത്തം വെച്ചു +2 ആയിരിക്കണം)കയറി സ്ഥലം വിട്ടു
കീടം: "തന്ത ആയിരിക്കും,നല്ല കാശുള്ള ടീം ആണെന്നു തോന്നുന്നു"
"അളിയാ , ഇവളെ കെട്ടിയാൽ ഈ കാറൊക്കെ എനിക്കായിരിക്കും അല്ലേ അളിയാ"
"അത്യാഗ്രഹം പാടില്ല യൂ ഗ്രീഡി ബോയ്..നീ 4 ദോശ കൂടി പറ”
"ചേട്ടാ ഒരു 4 ദോശ കൂടെ...മുട്ട വേണ്ട ഗ്യാസ് ആണ്" ഞങ്ങളുടെ ഗ്ലട്ടണി തുടർന്നു കൊണ്ടേയിരുന്നു

ജോസപ്പച്ചൻ : "തീർന്നോ നിന്റെ കുമ്പസാരം"
"ഇല്ലച്ചാ ഇതിന്നലെ ചെയ്ത കാർഡിനൽ സിൻസ്..ഇനി ഡേ ബിഫോർ യെസ്റ്റർഡേ ചെയ്തത് ബാക്കിയുണ്ട്"
"വേണ്ട മതി ഇതു മതി...നീ ആ നേർച്ചപെട്ടിയിൽ ഒരു 500 രൂപ ഇട്ടു സ്ഥലം വിട്ടോ"
"അപ്പൊ പാപം തീരുമൊ ഫാദർ"
"തീരില്ല പക്ഷെ 500 രൂപയുടെ ഗ്ലട്ടണി കുറഞ്ഞ് കിട്ടും...ഭക്തിയോടെ ഇടണം"
"ശരി അച്ചോ"
ഞാൻ എഴുന്നേറ്റ് 500 രൂപ നോട്ടുമെടുത്ത് നടന്ന്..പെട്ടന്ന് അച്ചൻ പുറകീന്നു വിളിച്ചു
"ഡെയ് നിന്റെ കൂട്ടുകാരന്റെ പേരെന്താണെന്നാ പറഞ്ഞെ"
"കീടം...അല്ല സോറി അനീഷ്"
"നസ്രണി ആണൊടാ"
"അല്ലച്ചോ നായരാ അനീഷ് നായർ"
"നന്നായി...അല്ലെങ്കിൽ ഇതേ പാപങ്ങളും പറഞ്ഞു നാളെ അവൻ എനിക്കു ശല്ല്യം ഉണ്ടാക്കാൻ വന്നേനെ..."
***********************************************ശുഭം***************************************************
PS:ഈ കഥ ഒരു പ്രത്യേക സമുദായത്തേയും ചൊറിയാനായി എഴുതിയതല്ല, ആർക്കെങ്കിലും മറിച്ച് തോന്നുന്നുണ്ടെങ്കിൽ നന്നായി നഖം വളർത്തി മാന്തുക മാത്രമേ നിവർത്തിയുള്ളൂ.
ചിത്രം മോഷ്ടിച്ചത് : Se7en
പ്രത്യേക നന്ദി : ദീപാ പ്രവീൺ (രുചികരമായ ഭക്ഷണത്തിനും മനോഹരമായ ഫോട്ടോകൾക്കും സന്ദർശിക്കുക), കിരൺ പീ ആർ(ഐ ഐ എം കൽക്കട്ട) (പ്രത്യേകിച്ച് തൊഴിൽ ഒന്നും ഇല്ലാത്തവർ സന്ദർശിക്കുക).
കുമ്പസാരം...അഥവ 2013 ഞാൻ നല്ല കുട്ടി ആകും
ഫ. ജോസഫ് കുമ്പസാരക്കൂട്ടിൽ നിന്നു പുറത്തേക്കു നോക്കി പരിചയമില്ലാത്ത ഒരു കുഞ്ഞാട് ദേ നിക്കുന്നു പുറത്ത്...മറ്റാരുമല്ല ഞാൻ തന്നെ. ദോണ്ടെ